അഞ്ചു നഗരങ്ങളില്‍ ഇന്നുമുതല്‍ അന്താരാഷ്ട്ര വില അനുസരിച്ച് ദിനംപ്രതി ഇന്ധനവില മാറും

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഇന്നുമുതല്‍ അന്താരാഷ്ട്ര വില അനുസരിച്ച് പെട്രോള്‍, ഡീസല്‍ വില ദിവസം പ്രതി ക്രമീകരിക്കുന്ന സംവിധാനം നിലവില്‍വരും.

രാജ്യാന്തര എണ്ണവിലയുമായി തട്ടിച്ചാണ് വിലവ്യത്യാസം നടപ്പാക്കുന്നത്. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍, രാജസ്ഥാന്‍, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിലമാറ്റം നടപ്പിലാക്കുന്നത്. ഈ നഗരങ്ങളുടെ പുതുക്കിയ പെട്രോള്‍, ഡീസല്‍ വില നിലവാരങ്ങള്‍ ഐഒസി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ധന കമ്പനികളുടെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ദിവസേനയുള്ള ഇന്ധന വില ഇപഭോക്താക്കള്‍ക്ക് പരിശോധിക്കാവുന്നതാണെന്ന് ഐഒസി അറിയിച്ചിട്ടുണ്ട്.

അന്തര്‍ദേശീയതലത്തിലെ രണ്ടാഴ്ചത്തെ ശരാശരിവില കണക്കാക്കിയാണ് നിലവില്‍ മാസത്തില്‍ രണ്ട് തവണവീതം വിലവ്യത്യാസം നടപ്പാക്കുന്നത്. ഈ രീതി മാറ്റി ദിവസന്തോറും വിലവ്യത്യാസപ്പെടുത്തുന്ന സമ്പ്രദായം കൊണ്ടുവരുന്നതിന്റെ തുടക്കമായാണ് അഞ്ചുനഗരങ്ങളില്‍ പരീക്ഷിക്കുന്നത്.

പെട്രോള്‍ വിലനിയന്ത്രണാവകാശം 2010ലും ഡിസലിന്റേത് 2014ലും കേന്ദ്രഗവണ്‍മെന്റ് പൂര്‍ണമായി എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുത്തിരുന്നു.

Top