ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

ഡൽഹി: രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസൽ ലീറ്ററിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില വർധിപ്പിത്തുന്നത്. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 90 പൈസയും ഡിസലിന് 84 പൈസയും കൂട്ടിയിരുന്നു. ബുധനാഴ്ച വീണ്ടും പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടി. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഫലം വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വില വർധിപ്പിച്ചത്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം ഘട്ടംഘട്ടമായി വില ഉയർത്തുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്.

Top