പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101 രൂപ 82 പൈസയും, ഡീസലിന് 94 രൂപ 77 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 103 രൂപ 88 പൈസയും, ഡീസലിന് 96 രൂപ 71 പൈസയുമായി.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് രണ്ട് ദിവസങ്ങള്‍ക്ക്  മുമ്പ് കൂട്ടിയത്.

Top