പ്രെട്രോളിന് 18 പൈസ കുറഞ്ഞു, രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കൊച്ചിയില്‍ പെട്രോള്‍ വില 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയായി. ഡീസല്‍ വില 17 പൈസ കുറഞ്ഞ് 85 രൂപ 74 പൈസയായി. രാജ്യത്ത് റെക്കോര്‍ഡ് വില പിന്നിട്ട ശേഷം ആദ്യമായാണ് ഇന്ധന വില കുറയുന്നത്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്ധനവില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ 25 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവ് ഉണ്ടായിരിക്കുന്നത്.

 

Top