ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു, പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്

ന്യൂഡല്‍ഹി: ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 1.12 രൂപയും ഡീസല്‍ ലിറ്ററിന് 1.24 രൂപയുമാണ് കുറഞ്ഞത്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലകുറഞ്ഞതിനെ തുടര്‍ന്നാണിത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍വരും.

വെള്ളിയാഴ്ച മുതല്‍ പെട്രോള്‍, ഡീസല്‍ വില ദിവസേന മാറ്റത്തിന് വിധേയമാകും. എല്ലാ ദിവസവും രാവിലെ ആറിനാണ് വില പുതുക്കി നിശ്ചയിക്കുക.

Top