പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍; അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് എന്ന പേരില്‍ അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 800 രൂപ മുതല്‍ 1000 രൂപ വരെയായിരിക്കും അധിക നികുതിയായ് ഈടാക്കുന്നതത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്റെ ഈ നീക്കം എന്നാണ് സൂചന.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെയും ഇലക്ട്രിക് ബൈക്കുകളുടെയും വിലയിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഗ്രീന്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ വാഹനങ്ങളുടെ വില ഉയരുമെന്നും ഇത് മൊത്ത വില്‍പ്പനയെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top