എയ്‌ഗോണ്‍ ക്ലാസിക് ഫൈനല്‍; കിരീടം സ്വന്തമാക്കി പെട്ര ക്വിറ്റോവ

ബിര്‍മിങ്ഹാം: ബിര്‍മിങ്ഹാം എയ്‌ഗോണ്‍ ക്ലാസിക് ഫൈനലില്‍ ആഷ്‌ലിയ ബാര്‍തിയെ പരാജയപ്പെടുത്തി ചെക് താരം പെട്ര ക്വിറ്റോവ കിരീടം സ്വന്തമാക്കി.

6-3, 6-3 സ്‌കോറിനാണ് ഓസ്‌ട്രേലിയന്‍ താരത്തെ മറികടന്ന് ക്വിറ്റോവ കിരീടമണിഞ്ഞത്.

കഴിഞ്ഞ ഡിസംബറില്‍ കവര്‍ച്ചക്കാരന്റെ കുത്തേറ്റ് പരിക്കുപറ്റി ചികിത്സയിലായിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടൂര്‍ണമെന്റില്‍ തിരിച്ചെത്തുന്നത്.

രണ്ടാം ടൂര്‍ണമെന്റില്‍ തന്നെ കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പെട്ര ക്വിറ്റോവ.

Top