ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയില്‍ മഹാരാഷ്ട്ര ; ലിറ്ററിന് 89.97 രൂപ

മുംബൈ:ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യത്ത് ബന്ദും ഹര്‍ത്താലും നടക്കുന്നതിനിടയില്‍ ഇന്ത്യന്‍ നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയുമായി മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് ഇന്ധന വിലയിലെ ഏറ്റവും ഉയര്‍ന്ന വിലകയറ്റം. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിനു ഇന്നത്തെ വില 89.97 രൂപയാണ്.

ചരിത്രത്തിലെ വലിയ വിലയായ 90 രൂപയില്‍ (89.97) പെട്രോളും 77.92 രൂപയില്‍ ഡീസലും എത്തിയതായി പര്‍ബാനി ജില്ലാ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജയ് ദേശ്മുഖ് പറഞ്ഞു.

എന്നാല്‍, മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളില്‍ പ്രാദേശിക നികുതികള്‍ കൂടാതെ, പെട്രോള്‍ ലീറ്ററിന് 88, ഡീസല്‍ ലീറ്ററിന് 76 രൂപ വീതമാണെന്നു ഓള്‍ ഇന്ത്യ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വക്താവ് അലി ദാരുവാല അറിയിച്ചു.

Top