petitions-against-Shankar-Reddy

തിരുവനന്തപുരം: ശങ്കര്‍ റെഡ്ഢിക്കെതിരായ കേസില്‍ വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം. സ്ഥാനക്കയറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഈ മാസം 21നകം ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

ക്രൈം റെക്കോഡ്‌സ് ബ്യൂറോ മേധാവി ശങ്കര്‍ റെഡ്ഢിക്ക് ക്രമവിരുദ്ധമായി സ്ഥനക്കയറ്റം നല്‍കിയെന്ന പരാതി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഇന്ന് പരിഗണിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിപിമാര്‍ ഉണ്ടായിട്ടും എഡിജിപി റാങ്ക് മാത്രം ഉണ്ടായിരുന്ന ശങ്കര്‍ റെഡ്ഢിക്ക് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നല്‍കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

Top