ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്: ഹെക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ഹര്‍ജികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിക്കെതിരെ ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍. സത്യസന്ധമായ വിധിയല്ല വന്നതെന്നും ലോകായുക്തയെ സര്‍ക്കാര്‍സ്വാധീനിച്ചുവെന്നും ആര്‍എസ് ശശികുമാര്‍ ആരോപിച്ചു. ലോകായുക്ത കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്. ഉപലോകായുക്തമാര്‍ക്ക് ഭാവിയില്‍ പ്രയോജനം ലഭിക്കും.

ദുരിശ്വാസ നിധി സ്വന്തക്കാര്‍ക്ക് വീതിച്ച് നല്‍കാനുള്ളതല്ല. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. രാമചന്ദ്രന്‍നായരുടെ പുസ്തക പ്രകാശന ചടങ്ങില്‍ ഉപലോകായുക്തമാര്‍ പങ്കെടുത്തത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കും.ക്യാബിനറ്റ് ഒന്നിച്ചു കട്ടാല്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നാണ് നിലപാട്. ഇങ്ങനെയാണെങ്കില്‍ ലോകായുക്ത വേണ്ട എന്ന് വെക്കണം. കേസ് നീട്ടിക്കൊണ്ട് പോയത് സര്‍ക്കാരിന് അനുകൂലമായി വിധിയെഴുതാനാണെന്നും ശശികുമാര്‍ ആരോപിച്ചു.

Top