എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ നാളെ മുതല്‍ തന്നെ; ഹര്‍ജി ഹൈക്കോടതി തള്ളി

exam

കൊച്ചി: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.

ഇപ്പോള്‍ പരീക്ഷ നടത്തിയാല്‍ ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി തൊടുപുഴ സ്വദേശി അനിലായിരുന്നു ആണ് ഹര്‍ജി നല്‍കിയത്.പരീക്ഷയ്ക്ക് ഇളവ് അനുവദിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ മാര്‍ഗരേഖ പാലിച്ച് സര്‍ക്കാരിന് പരീക്ഷ നടത്താമെന്നും പരീക്ഷ നടത്തുന്നതില്‍ സ്‌കൂളുകള്‍ക്ക് പരാതിയില്ലെന്നും കോടതി നിരീക്ഷിച്ചു. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി അറിയിച്ചു. പരീക്ഷക്ക് കുട്ടികളെ എത്തിക്കണമെന്ന് കോടതി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ തടസമില്ലാതെ നാളെ മുതല്‍ തന്നെ ആരംഭിക്കും. സംസ്ഥാനത്ത് 13,72012 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2945 എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. സാമൂഹിക അകലം പാലിച്ച് ഒരു പരീക്ഷാമുറിയില്‍ പരമാവധി 20 പേരായിരിക്കും ഇരുത്തുക.

Top