ടെലഗ്രാം നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

കൊച്ചി: മെസേജിങ് ആപ്പായ ടെലഗ്രാം നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ടെലഗ്രാമിലൂടെ കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു എന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു.

തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ടെലഗ്രാമിനെ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യോനേഷ്യയില്‍ ടെലഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും.

Top