ദേവികയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

മലപ്പുറം: ഓണ്‍ ലൈന്‍ ക്ലാസ് മുടങ്ങിയതിന്റെ പേരില്‍ ജീവനൊടുക്കിയ മലപ്പുറം വളാഞ്ചേരി സ്വദേശിനി ദേവികയുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി/എസ്.ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. വി നടേശന്‍, എയ്ഡഡ് സെക്ടര്‍ സംവരണ സമര സമിതി സംസ്ഥാന കണ്‍വീനര്‍ സന്തോഷ് പാലത്തുംപാടന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഓണ്‍ ലൈന്‍ വിദ്യാഭ്യാസ പദ്ധതി നടത്തിപ്പ് ശരിയായ വിധത്തിലല്ലെന്നും നിലവിലെ ഓണ്‍ ലൈന്‍ ക്ലാസ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹരജിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. ആറ് മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാണ്. മൗലികാവകാശ നിഷേധത്തിന്റെ ഇരയാണ് ദേവികയെന്നും ഹര്‍ജിയില്‍ പറയുന്നു.

Top