മമതയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് പ്രിയങ്ക; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

മുഖ്യമന്ത്രിയുടെ അധിക്ഷേപിച്ചെന്ന് ചൂണ്ടികാട്ടി തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയില്‍ പൊലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രിയങ്ക ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.

സിനിമാ താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമതയുടെ മുഖം മോര്‍ഫ് ചെയ്ത് പ്രിയങ്ക ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷത്തിലാണ് മോര്‍ഫിംഗ് നടത്തിയത്.

സംഭവത്തില്‍ ബിജെപി മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്‌കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Top