സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Saji Cherian

കൊച്ചി: ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക സാധുവല്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്വത്ത് വിവരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ തെറ്റുണ്ടെന്നാരോപിച്ച് കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ് ഹര്‍ജി നല്‍കിയത്.

സര്‍വിസ് സഹകരണ ബാങ്കിന്റെ പത്ത് രൂപയുടെ ഓഹരി വിവരം പോലും പത്രികയ്‌ക്കൊപ്പമുള്ള സ്വത്ത് വിവരത്തില്‍ വെളിപ്പെടുത്തിയ സജി ചെറിയാന്‍ ആലപ്പി റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയിലെ ഓഹരി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കിയെങ്കിലും സൂക്ഷ്മ പരിശോധന സമയത്ത് പരിഗണിച്ചില്ല. സജി ചെറിയാന്റെ പത്രിക സ്വീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക സാധുവല്ലെന്ന് പ്രഖ്യാപിക്കണമെന്നും തള്ളാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി.

Top