കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. കൊവിഡ് വാക്‌സിന്‍ മൗലിക അവകാശത്തിന്റെ ഭാഗമാണെന്നും വാക്‌സിന് വില ഈടാക്കുന്നത് നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും പശ്ചിമ ബംഗാള്‍ ചൂണ്ടിക്കാട്ടി. 73 വര്‍ഷമായി ഇന്ത്യ പിന്തുടരുന്ന യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ നയത്തിന് വിരുദ്ധമാണ് വാക്‌സിന് വില ഈടാക്കുന്നതന്നാണ് പശ്ചിമ ബംഗാള്‍ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ചുമതലകളില്‍ നിന്ന് ഒളിച്ചോടുന്നതിന്റെ ഭാഗമാണ് വാക്‌സിന് വില ഈടാക്കാനുള്ള തീരുമാനമെന്നും സംസ്ഥാന അതിര്‍ത്തികളില്‍ തളച്ചിടാനാകാത്ത രോഗം ആയതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണെന്നും പശ്ചിമബംഗാള്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

 

Top