സംസ്ഥാനത്തെ ജയിലുകളിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ൾ കോ​വി​ഡ് വ്യാ​പ​ന കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്നും ജ​യി​ലു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ച് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. സ്ഥ​ല​പ​രി​മി​തി മൂ​ലം ത​ട​വു​കാ​ർ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ത​ട​വു പു​ള്ളി​ക​ൾ​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി നി​ർ​ജീ​വ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ക​ണ്ണൂ​ർ ജ​യി​ലി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​യു​ടെ ഭാ​ര്യ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.ത​ന്‍റെ ഭ​ർ​ത്താ​വ് പ​രോ​ളി​നു ശേ​ഷം ത​ല​ശേ​രി ജ​യി​ലി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ കോ​വി​ഡ് പി​ടി​പെ​ട്ടെ​ന്നും ഹ​ർ​ജി​ക്കാ​രി പ​റ​ഞ്ഞു.

Top