തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരായ ഹര്‍ജി തള്ളി

kerala hc

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരായ ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. ഒരേ വാര്‍ഡ് തുടര്‍ച്ചയായ മൂന്നാം തവണയും സംവരണ വാര്‍ഡായി തീരുമാനിച്ചത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

ഇത്തരത്തില്‍ 87 ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്‍പിലെത്തിയത്. എന്നാല്‍ എല്ലാ ഹര്‍ജികളും കോടതി തള്ളുകയും അടുത്ത തവണ ഇത്തരത്തിലുള്ള ആവര്‍ത്തനം സംഭവിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Top