ഗൂഗിള്‍ പേയ്ക്ക് എതിരായ ഹര്‍ജി; ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി

ന്യൂഡല്‍ഹി: വിവര ശേഖരണം, സൂക്ഷിപ്പ്, പങ്കുവയ്ക്കല്‍ എന്നിവയില്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ചതില്‍ ഗൂഗിള്‍ പേയ്ക്ക് എതിരായ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. കേന്ദ്രസര്‍ക്കാരില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്നുമാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസ് കമ്പനിയോട് ആപ്പില്‍ വിവരം സൂക്ഷിക്കരുത്, മാതൃ കമ്പനിയുള്‍പ്പടെയുള്ള മൂന്നാം കക്ഷിയുമായി വിവരങ്ങള്‍ പങ്കുവയ്ക്കരുത് എന്നും നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ആദ്യെ ടെസ് എന്ന പേരില്‍ ആരംഭിച്ച ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോം പിന്നീട് ഗൂഗിള്‍ പേ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. നിയമലംഘനം നടത്തിയതിന് ഗൂഗിള്‍ പേയോട് പിഴയീടാക്കണമെന്നും ഹര്‍ജിക്കാരാനായ അഭിഷേക് ശര്‍മ്മ ആവശ്യപ്പെട്ടു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Top