ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാരത് ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിപ്പിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും ആരോപിച്ചാണ് ഹർജി.

കഴിഞ്ഞതവണ ഹർജി പരിഗണിച്ച കോടതി, യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങൾ നൽകാൻ ഹർജിക്കാരനോട് നിർദേശിച്ചിരുന്നു. ഭാരത് ജോഡോയാത്ര ദേശീയപാതയിൽ ഒരുഭാഗത്ത് കൂടി മാത്രമാക്കണം. മറ്റ് ഭാഗം ഗതാഗതത്തിനായി തുറക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത് ‘ .കൂടാതെ യാത്രയുടെ പോലീസ് സുരക്ഷയ്ക്ക് പണം ഈടാക്കണമെന്നും ആവശ്യമുണ്ട്.

രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡൻറ് അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയാണ് ഹർജി. ഹൈക്കോടതി അഭിഭാഷകനായ കെ. വിജയനാണ് ഹർജിക്കാരൻ.

Top