തനിക്കെതിരായ ഹര്‍ജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് എ.കെ ശശീന്ദ്രന്‍

sasindran

കോഴിക്കോട്: തനിക്കെതിരായ ഹര്‍ജിക്ക് പിന്നില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. എന്‍.സി.പിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഹര്‍ജി സംബന്ധിച്ച് പാര്‍ട്ടിയില്‍ അന്വേഷണം ആവശ്യപ്പെടില്ലന്നും, അന്വേഷണം ആവശ്യപ്പെടണമെങ്കില്‍ അതിന് വേണ്ട തെളിവുകള്‍ തന്റെ കൈവശമുണ്ടാവണമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

Top