അരികൊമ്പനെ മയക്കുവെടി വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി

 

ദില്ലി : അരികൊമ്പനെ മയക്കുവെടി വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി. വാക്കിങ് ഐ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അരികൊമ്പനെ മയക്കുവെടിവെക്കരുതെന്നതിനൊപ്പം ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

അതിനിടെ, തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ കഴിയുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തമിഴ്‌നാട് വനംവകുപ്പ് പുറത്തു വിട്ട ചിത്രങ്ങള്‍ കണ്ട് രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നുമാണ് തമിഴ്‌നാട് വനം വകുപ്പ് പറയുന്നത്.

 

 

Top