കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ചിത്രം ‘പീറ്റര്‍ റാബിറ്റ് 2’ പോസ്റ്റര്‍ പുറത്ത്

ഹോളിവുഡ് ചിത്രം പീറ്റര്‍ റാബിറ്റ് 2 ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. വില്‍ ഗ്ലക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കന്‍ 3 ഡി ലൈവ് ആക്ഷന്‍ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് കോമഡി ചിത്രം കൂടിയാണിത്.

റോസ് ബൈര്‍ണ്‍, ഡൊംനാല്‍ ഗ്ലീസണ്‍, ഡേവിഡ് ഒയ്ലോവൊ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

തിരക്കഥ എഴുതിയത് പാട്രിക് ബര്‍ലിയും ഗ്ലക്കും ചേര്‍ന്നാണ്. 2018 ലെ പീറ്റര്‍ റാബിറ്റിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം. ജെയിംസ് കോര്‍ഡന്റെ ശബ്ദമാണ് ടൈറ്റില്‍ കഥാപാത്രത്തിന് നല്‍കിയത്. 2020 ഏപ്രില്‍ 3ന് ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും.

Top