പുലിമുരുകന്‍ സിനിമ തീയേറ്ററില്‍ നിറഞ്ഞോടുമ്പേള്‍ പ്രേക്ഷക മനസില്‍ അലയടിച്ച ഒരു പേരാണ് പീറ്റര്‍ ഹെയ്ന്‍. പുലിമുരുകനിലെ സ്റ്റണ്ടിലൂടെ പീറ്റര്‍ ഹെയ്‌നും ആരാധകര്‍ നിരവധിയാണ്.
മലയാളികള്‍ക്കിടയില്‍ താരമായി മാറിയ പീറ്റര്‍ പുലിമുരുകനില്‍ താനൊരുക്കിയ വിസ്മയരംഗങ്ങള്‍ ആസ്വദിക്കാനായി തീയേറ്ററിലെത്തി. പതിനൊന്നിനുള്ള പ്രദര്‍ശനം കാണാനാണ് അദ്ദേഹം എത്തിയത്.
ശങ്കര്‍ ചിത്രങ്ങളിലൂടെ നേരത്തേ തന്നെ മലയാളികളായ ആരാധകരെ സൃഷ്ടിച്ച പീറ്റര്‍ ഹെയിന്‍ ആദ്യമായാണ് തലസ്ഥാനത്ത് എത്തുന്നത്. അദ്ദേഹത്തിനു മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ആവേശകരമായ സ്വീകരണം നല്‍കി.


