എന്റെ കരിയറില്‍ ഏറ്റവും മികച്ച ചിത്രമാണ് ഒടിയന്‍: പീറ്റര്‍ ഹെയ്ന്‍

peter hein

താരഇതിഹാസം മോഹന്‍ലാല്‍ ചിത്രം ഒടിയനെ പ്രശംസിച്ച് ലോക പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍. പുലിമുരുകനു ശേഷം മോഹന്‍ലാല്‍ ചിത്രം ഒടിയനിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തിലേക്കെത്തുന്നത്. അന്യന്‍, ബാഹുബലി പോലുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായി കണക്കാക്കുന്നത് ഒടിയനെയാണ്.

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആദിയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് പീറ്റര്‍ ഹെയ്ന്‍ ഒടിയനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

‘എന്റെ എല്ലാ സിനിമകളിലും ആത്മാര്‍ഥമായും കഷ്ടപ്പെട്ടുമാണ് പ്രവര്‍ത്തിക്കുന്നത്. അത് നിങ്ങള്‍ക്ക് തരുന്നൊരു ഉറപ്പാണ്. സംവിധായകര്‍ക്ക് വേണ്ടിയും താരങ്ങള്‍ക്ക് വേണ്ടിയും എന്റെ ഹൃദയം കൊണ്ടാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഇതിന്റെ അവസാന ഫലം എന്തെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ കഴിവിന്റെ പരമാവധി ഒടിയനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്’.-പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.

പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ ഒരുക്കുന്നത്.

Top