പീറ്റര്‍ ഹെയ്‍ന്റെ ആദ്യ സംവിധാന സംരംഭം; ടീസര്‍ പുറത്ത് വിട്ടു

ക്ഷൻ കൊറിയോഗ്രാഫർ പീറ്റര്‍ ഹെയ്‍ൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. സാം ഹോയി എന്ന് പേരിട്ട ചിത്രം വിയറ്റ്‍നാമീസ് ഭാഷയിലാണ് എത്തുക. ബിൻ, ആൻ തു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തും. ചിത്രം അടുത്ത വര്‍ഷം ജനുവരി 15ന് ആണ് റിലീസ് ചെയ്യുക. ബോക്സറുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലാകും ചിത്രത്തിന്റെ റിലീസ്.

ഒടിയന്റെയടക്കം ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ചെയ്‍ത സാം സി എസ് ആണ് സാം ഹോയിയുടെ സംഗീതം. പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫറിനുള്ള ദേശിയ അവാർഡ് ലഭിച്ചിട്ടുള്ളയാണ് പീറ്റര്‍ ഹെയ്‍ൻ.

Top