മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവര്‍ക്ക് ട്രോള്‍ മറുപടിയുമായി പീറ്റര്‍ ഹെയ്‌നും അജു വര്‍ഗ്ഗീസും

peter hein

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍.

പുലിമുരുകനിലെ ആക്ഷന്‍ രംഗത്തിന്റെ ചിത്രം ട്രോള്‍ രൂപത്തിലാക്കിയാണ് പീറ്റര്‍ ഹെയ്ന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്ത ചിത്രമായിരുന്നു പുലിമുരുകന്‍.

നടന്‍ അജു വര്‍ഗ്ഗീസും മോഹന്‍ലാലിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ ട്രോള്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സ്ഫടികം എന്ന ചിത്രത്തിലെ പൊലീസ് സ്റ്റേഷന്‍ രംഗം ഉപയോഗിച്ചാണ് അജു വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.

അരുണ്‍ ഗോപിയും ട്രോള്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ചന്ദ്രലേഖയിലെ മീം ആണ് അരുണ്‍ ഗോപി ട്രോള്‍ ചിത്രമായി ഉപയോഗിച്ചത്.

Top