പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനും ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് പീറ്റര്‍ ഹെയ്ന്‍

pranav peter

രാമലീലയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജൂലൈ 9ന് അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചായിരിക്കും ചിത്രത്തിന്റെ പൂജ നടക്കുക.

പുലിമുരുകന്‍, ഒടിയന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ തന്നെയാകും പ്രണവ് ചിത്രത്തിനു വേണ്ടിയും സംഘടന രംഗങ്ങള്‍ ഒരുക്കുക. ഹോളിവുഡ് നിലവാരത്തിലുളള ആക്ഷന്‍ രംഗങ്ങളാകും ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ഒരുക്കുകയെന്നാണ് അറിയുന്നത്.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് പ്രണവിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

Top