രജനീകാന്ത് ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളൊരുക്കാന്‍ പീറ്റര്‍ ഹെയ്ന്‍ എത്തുന്നു

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളൊരുക്കാന്‍ തയ്യാറെടുത്ത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍. വിജയ് സേതുപതി വില്ലനാകുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് സൂചന.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡാര്‍ജലിംഗില്‍ പുരോഗമിക്കുകയാണ്. ലക്‌നൗ, വരാണാസി, ഡെറാഡൂണ്‍ തുടങ്ങിയവയാണ് മറ്റ് ലൊക്കേഷനുകള്‍. സിമ്രാനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ബോബി സിംഹ, സാനന്ദ് റെഡ്ഡി, മേഘ ആകാശ്, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ശിവാജി, കൊച്ചടൈയാന്‍, യന്തിരന്‍, 2.0 എന്നിവയാണ് രജനിയും പീറ്റര്‍ ഹെയ്‌നും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

Top