വളര്‍ത്തുമൃഗങ്ങള്‍ക്ക് യാത്രാനിരക്കില്‍ കുറവ് വരുത്തി ഖത്തര്‍ എയര്‍വേയ്‌സ്

qatar airways

ദോഹ: വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകുന്നതിനായുള്ള യാത്രാനിരക്കില്‍ കുറവ് വരുത്തി ഖത്തര്‍ എയര്‍വേയ്‌സ്

യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചായിരുന്നു യാത്രാ നിരക്കില്‍ കുറവുവരുത്തിയത്.

32 കിലോയില്‍നിന്ന് 75 കിലോയാക്കി വളര്‍ത്തുമൃഗങ്ങളുടെ തൂക്കവും വര്‍ധിപ്പിച്ചിട്ടുണ്ട്.

യൂറോപ്പിലേക്കും അമേരിക്കയിലേക്കും വലിയ നായ്ക്കളെ കൊണ്ടുപോകാന്‍ മറ്റ് വിമാനങ്ങളില്‍ 400 ഡോളറോളം ചെലവ് വരുമ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ 300 ഡോളര്‍ മാത്രമാണ് ചിലവ്.

Top