അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഉടമസ്ഥനെ കെട്ടിപ്പുണരുന്ന ‘ടോണി’യുടെ ചിത്രങ്ങൾ വൈറലാകുന്നു

ബ്യൂ​ണ​സ് അ​യേ​ഴ്സ്: മരത്തി​ൽ നിന്ന് വീണു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഉ​ട​മ​സ്ഥ​നെ വ​ള​ർ​ത്തു​നാ​യ കെ​ട്ടി​പ്പു​ണ​രു​ന്ന​തി​ന്റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഉ​ട​മ​സ്ഥ​നെ വി​ട്ടു​പി​രി​യാ​ൻ കൂ​ട്ടാ​ക്കാ​തെ ടോണി എന്ന നായ കൂ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

അര്‍ജന്റീനയില്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

മ​ര​ത്തി​ൽ ക​യ​റ​വെ ആ​റ​ടി ഉ​യ​ര​ത്തി​ൽ ​നി​ന്നു കോ​ണ്‍​ക്രീ​റ്റ് നി​ല​ത്തു വീ​ണാ​ണ് ജീ​സ​സ് ഹ്യൂ​ഷെ​യ്ക്കു പ​രി​ക്കേ​റ്റ​ത്. നി​ല​ത്തു ത​ല​യ​ടി​ച്ചു​വീ​ണ ഹ്യൂ​ഷെ ഉ​ട​ൻ ബോ​ധ​ര​ഹി​ത​നാ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്റെ വ​ള​ർ​ത്തു​നാ​യ​ ടോ​ണി ആം​ബു​ല​ൻ​സ് എ​ത്തു​ന്ന​തു​വ​രെ ബോ​ധ​ര​ഹി​ത​നാ​യ ഉ​ട​മ​യ്ക്കു കെ​ട്ടി​പ്പി​ടി​ച്ചു കൂ​ട്ടി​രു​ന്നു.

ഡോ​ക്ട​ർ​മാ​ർ​ വ​ന്ന​ശേ​ഷ​വും നാ​യ ഉ​ട​മ​യെ വി​ട്ടു​പോ​യി​ല്ല. ഉ​ട​മ​യ്ക്കു ബോ​ധം​തി​രി​ച്ചു​കി​ട്ടി നാ​യ​യെ ഓ​മ​നി​ച്ച​ശേ​ഷ​മാ​ണ് ഇ​ത് ഹ്യൂ​ഷെ​യെ വി​ട്ടു​പി​രി​യാ​ൻ ത​യാ​റാ​യ​ത്.

Top