നിരോധിച്ച കീടനാശിനികള്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്ന്; പരിശോധന പേരിനു മാത്രം

തിരുവനന്തപുരം: നിരോധിച്ച കീടനാശിനികള്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണെന്ന് കണ്ടെത്തി. അംഗീകൃത കീടനാശിനികളുടെ ലേബല്‍ പതിച്ചാണ് ഇത്തരം വ്യാജ കീടനാശിനികള്‍ കടത്തുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചെക്ക്‌പോസ്റ്റുകളിലെ പരിശോധന പേരിനു മാത്രമാണ് നടക്കുന്നത്.

തിരുവല്ലയില്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തിനു ശേഷമാണ് ഇത്തരത്തില്‍ ഒരു അന്വേഷണം നടക്കുന്നത്.

നെല്‍പ്പാടത്ത് അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നു കര്‍ഷക തൊഴിലാളികളായ പെരിങ്ങര വേങ്ങലില്‍ കഴുപ്പില്‍ കോളനി നിവാസികളായ മത്തായി ഈശോ, സനല്‍ കുമാര്‍ എന്നിവര്‍ മരിച്ചത് . ഇതില്‍ സനല്‍കുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണന്ന് ഫോറന്‍സിക് സര്‍ജന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷം ഉണ്ടെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Top