peshaver – hindu temble – broken

പെഷവാര്‍: കേടുപാടുകള്‍ തീര്‍ക്കാനെന്ന പേരില്‍ പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ നഗരത്തിലെ പ്രാചീന ഹിന്ദുക്ഷേത്രം രഹസ്യമായി പൊളിച്ചു. ക്ഷേത്രം നിന്ന സ്ഥലത്ത് ഒരു വാണിജ്യ വിപണന സ്ഥലം നിര്‍മ്മിക്കാനാണ് ഉദ്ദേശമെന്ന് പരിസരവാസികള്‍ പറയുന്നു.

പത്തു ദിവസം മുമ്പാണ് ക്ഷേത്രം പൊളിക്കാന്‍ തുടങ്ങിയത്. രാജ്യത്തിന്റെ പൈതൃകമായുള്ള ഒരു കെട്ടിടം പൊളിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കെട്ടിടങ്ങളെ സംരക്ഷിക്കേണ്ട ചുമതലയുള്ളവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

ഒരു പ്രാചീന സ്മാരകം തകര്‍ക്കുന്നതിനൊപ്പം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് വാണിജ്യ വിപണന കേന്ദ്രം നിര്‍മ്മിക്കുന്നത് ശരിയല്ലെന്നും നാട്ടുകാര്‍ പറയുന്നു. മുസ്ലീം സമുദായവുമായി ബന്ധമില്ലാത്ത വസ്തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കി നടത്തുന്ന ഓക്വാഫ് വരുപ്പ്, ഇവാക്യൂ ട്രസ്റ്റ് പ്രോപര്‍ട്ടി ബോര്‍ഡ് , പുരാവസ്തു വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ വകുപ്പുകളുടെ മൗനസമ്മതത്തോയെയാണോ ക്ഷേത്രം പൊളിച്ചതെന്നും സംശയം ഉണ്ട്.

ക്ഷേത്രം പൊളിച്ചു മാറ്റുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇവാക്യൂ ട്രസ്റ്റ് പ്രോപര്‍ട്ടി ബോര്‍ഡ് ചെയര്‍മാന്‍ സാദിഖ്ഉല്‍ ഫാറൂഖിനോട് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില താഴ്ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭൂമാഫിയയും ചേര്‍ന്നാണ് ഇതെല്ലാം നടത്തുന്നതെന്ന ആരോപണവും ശക്തമാണ്

Top