ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയിരുന്നു ; വെളിപ്പെടുത്തലുമായി മുഷ്‌റഫ്

ദുബായ്: 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ 2002 ല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫ്.

ജാപ്പനീസ് പത്രമായ മൈനീച്ചി ഷിംബൂണിന് നല്‍കിയ അഭിമുഖത്തിലാണ് മുഷ്‌റഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്ത്യയോ പാക്കിസ്ഥാനോ അന്ന് മിസൈലുകളില്‍ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ചിട്ടില്ലായിരുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് തൊടുക്കാന്‍ പാകത്തിന് തയാറാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

ആണവായുധങ്ങള്‍ വിന്യസിക്കണോ വേണ്ടയോ എന്നാലോചിച്ച് ഉറക്കമില്ലാതെ നിരവധി രാത്രികള്‍ കഴിച്ചുകൂട്ടിയെന്നും എന്നാല്‍ തിരിച്ചടി ഭയന്നാണ് പിന്മാറിയതെന്നും മുഷ്‌റഫ് പറയുന്നു.

Top