പർവേസ് മുഷറഫ് മരിച്ചിട്ടില്ല !; ആരോഗ്യനില ഗുരുതരമെന്ന് കുടുംബം

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രസിഡൻ്റും സൈനിക തലവനുമായിരുന്ന ജനറൽ പർവേസ് മുഷറഫിൻ്റെ മരണവാർത്ത നിഷേധിച്ച് കുടുംബം. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും കുടുംബം വ്യക്തമാക്കി. മുഷറഫ് അന്തരിച്ചതായുള്ള വാർത്ത വെള്ളിയാഴ്ച ചില പാക് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവരങ്ങൾ പങ്കുവച്ച് കുടുംബം രംഗത്തുവന്നത്. ആരോഗ്യനില മോശമാണെങ്കിലും മുഷറഫ് വെൻ്റിലേറ്ററിലല്ല ഉള്ളതെന്ന് കുടുംബം അറിയിച്ചു. മുഷറഫിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് കുടുംബം പ്രതികരണം നടത്തിയത്.

“അദ്ദേഹം വെൻ്റിലേറ്ററിലല്ല ഉള്ളത്. അമിലോയ്ഡോസിസ് എന്ന രോഗത്തെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അവയവങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ രോഗം ഭേദമാകുമെന്ന് പ്രതീക്ഷയില്ല. അതീവ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്ന് പോകുന്നത്. അദ്ദേഹത്തിൻ്റെ ജീവന് വേണ്ടി പ്രാർഥിക്കണം” – എന്ന് കുടുംബം വ്യക്തമാക്കികൊണ്ടാണ് കുടുംബം പ്രതികരിച്ചിരിക്കുന്നത്.

Top