പാക്കിസ്ഥാന്‍ കോടതി പര്‍വേസ് മുഷ്‌റഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ലാഹോര്‍: പര്‍വേസ് മുഷ്‌റഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാക്കിസ്ഥാന്‍ കോടതിയുടേതാണ് ഉത്തരവ്.

അഞ്ചുപേരെ കേസില്‍ വെറുതെവിട്ടു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്.

മുന്‍ ഡി.ഐജി സഊദ് അസീസ് മുന്‍ എസ്.പി ഖുര്‍റം ഷഹ്‌സാദ് എന്നിവരെയാണ് 17 വര്‍ഷം തടവിന് ശിക്ഷിച്ചത്.

2007 ഡിസംബര്‍ 27ന് ഇലക്ഷന്‍ റാലിയെ അഭിസംബോധന ചെയ്യുമ്പോഴുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.

മുഷാറഫായിരുന്നു അന്ന് പ്രസിഡന്റ്. ബേനസീറിനു മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ മുഷാറഫ് ഭരണകൂടം പരാജയപ്പെട്ടെന്നാണ് ആരോപണം.

കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മുഷാറഫിനെതിരേ ചുമത്തിയത്.

Top