പെരുന്തേനരുവി ഡാം ​ഷ​ട്ട​ര്‍ തു​റ​ന്നു​വി​ട്ട സം​ഭ​വം : ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

പത്തനംതിട്ട : പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടര്‍ തുറന്നുവിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെച്ചൂച്ചിറ സ്വദേശി സുനു ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച രാത്രിയാണ് ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടത്. ഷട്ടര്‍തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യം ദുരൂഹമാണെന്നും കെഎസ്ഇബി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നദിയില്‍ ആളുകള്‍ ഇറങ്ങുന്ന സമയമായിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ടാണ് കെഎസ്ഇബി കളക്ടര്‍ക്ക് സമര്‍പ്പിച്ചത്.

20 മിനിറ്റോളം അണക്കെട്ടില്‍ നിന്ന് വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയിരുന്നു. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടിരുന്നു. തീ കണ്ട് എത്തിയ സമീപവാസിയാണ് വിവരം കെഎസ്ഇബിയെ അറിയിച്ചത്. ഇതിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരെത്തി ഷട്ടര്‍ അടയ്ക്കുകയായിരുന്നു.ഷട്ടര്‍ തുറന്നത് ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Top