പെ​രു​ന്തേ​ന​രു​വി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ര്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ തു​റ​ന്നു​വി​ട്ടു

പത്തനംതിട്ട: പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സാമൂഹിക വിരുദ്ധര്‍ തുറന്നുവിട്ടു. 20 മിനിറ്റോളം അണക്കെട്ടില്‍ നിന്ന് വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. തീ കണ്ട് എത്തിയ സമീപവാസിയാണ് വിവരം കെഎസ്ഇബിയെ അറിയിച്ചത്. ഇതിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരെത്തി ഷട്ടര്‍ അടച്ചു. പത്തനംതിട്ട ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഡാം സേഫ്റ്റി ചുമതലയുള്ള കെഎസ്ഇബി എക്‌സിക്യുട്ടീവ് എന്‍ജിനിയറോടും റാന്നി തഹസില്‍ദാരോടുമാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ വെച്ചൂച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Top