സി.പി.ഐ നേതാവ് പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: സി.പി.ഐ നേതാവും ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അന്തരിച്ചു.89 വയസ്സായിരുന്നു.സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ ചൊവ്വാഴ്ച വൈകിട്ട് രണ്ടിനാണ്.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി രാഷ്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് വന്ന പെരുമ്പുഴയുടെ നിര്യാണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് കാനം അനുസ്മരിച്ചു.

ഇപ്റ്റ മുന്‍ ദേശീയ വൈസ്പ്രസിഡന്റായിരുന്നു. സര്‍വീസ് മാസികയായ ‘കേരള സര്‍വ്വീസ്’ന്റെ ആദ്യപത്രാധിപരായിരുന്നു.

സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ റിസര്‍ച്ച് ഓഫീസറായി റിട്ടയര്‍ ചെയ്തു. അവിടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു.

ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ജന. സെക്രട്ടറിയും കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറിയുമായിരുന്നു. യുവകലാസാഹിതി പ്രസിഡന്റായും ‘ഇസ്‌ക്കഫ്’ അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജി ദേവരാജന്‍ മാസ്റ്റര്‍, പി ഭാസ്‌കരന്‍ എന്നിവരുടെ ജീവചരിത്രവും നിരവധി കവിത സമാഹാരങ്ങളും ചലച്ചിത്ര പഠനങ്ങളും രചിച്ചിട്ടുണ്ട്.

Top