പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിനു സമീപം ലോറി അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തില്‍ ഇദ്ദേഹം ഉണ്ടായിരുന്നു.

അപകടത്തില്‍ മരിച്ചയാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സംഘത്തില്‍ ഉണ്ടായിരുന്ന അഞ്ചു പൊലീസുകാര്‍ ക്വാറന്റീനിലാണ്.

Top