നവകേരള സദസിനായി സ്‌കൂള്‍ മതിലും കൊടിമരവും പൊളിച്ച് നീക്കും; സ്വാഗത സംഘം ചെയര്‍മാന്‍

കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ മതിലും കൊടിമരവും പൊളിച്ച് നീക്കാന്‍ നിര്‍ദേശം. പെരുമ്പാവൂര്‍ ബോയ്സ് സ്‌കൂളിനാണു സ്വാഗത സംഘം ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയത്. പരാതിക്കാര്‍ക്ക് വരാന്‍ വേണ്ടിയാണ് മതിലും കൊടിമരവും പൊളിച്ചു നീക്കുന്നത്. നവകേരള ബസിന് സ്‌കൂളിനുള്ളില്‍ പ്രവേശിക്കാനും സൗകര്യമൊരുക്കും.

പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനര്‍നിര്‍മിക്കാമെന്നും വാഗ്ദാനം നല്‍കി. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയര്‍മാന്‍ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. സ്‌കൂളിലെ മൈതാനത്തിന്റെ മതില്‍, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top