പെരുമ്പാവൂര്‍ നിമിഷയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

crime

കൊച്ചി: പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇതരസംസ്ഥാനതൊഴിലാളി കുറ്റം സമ്മതിച്ചതായി പൊലീസ്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവാണ് കുറ്റം സമ്മതിച്ചത്. ഇയാളെ പൊലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്.

വാഴക്കുളം എംഇഎസ് കോളജ് ഡിഗ്രി വിദ്യാര്‍ഥിനി നിമിഷയാണ് തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടത്. രാവിലെ പത്തേമുക്കാലോടെ മോഷണശ്രമത്തിനിടെ അക്രമം നടന്നതെന്നാണ് സൂചന. വീടുകയറിയുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ തമ്പിക്കും പിതൃസഹോദരനും കുത്തേറ്റിട്ടുണ്ട്.

മുത്തശ്ശിയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഇടപെട്ട നിമിഷയെ പ്രതി കഴുത്തിന് കുത്തുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ നിമിഷ കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

കൊലപാതകത്തിന് ശേഷം അടുത്തുള്ള ഒഴിഞ്ഞഷെഡില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്. പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ക്കും പരിക്കേറ്റു. ഫൊറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Top