ദിലീപിനെ കുരുക്കിയവൻ പഠിക്കാൻ അമേരിക്കയിൽ !

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് അമേരിക്കയിലേയ്ക്ക്. കുറ്റാന്വേഷണ രീതികളെ കുറിച്ചുള അന്തര്‍ദേശീയ പഠന ക്ലാസില്‍ പങ്കെടുക്കാനാണ് സേന തന്നെ ബൈജുവിനെ അയക്കുന്നത്.

ദേശീയ തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ രീതിയില്‍ മാറ്റം വരുത്താന്‍ CDTi ( സെന്‍ട്രല്‍ ഡിക്ടറ്റീവ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റൂറ്റ്) ഹൈദ്രബാദില്‍ നടത്തിയ സൈബര്‍ ക്രൈം കേസ് ഇന്‍വസ്റ്റിഗേഷന്‍ പരീക്ഷയില്‍ ബൈജു ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതേ തുടര്‍ന്നാണ് സേന തന്നെ ബൈജുവിനെ അമേരിക്കയ്ക്ക് അയക്കുന്നത്

Top