Peru Lima shopping centre fire: Five people killed

ലിമ : പെറുവിലെ ലാര്‍കോമാര്‍ ഷോപ്പിംഗ് മാളിലെ തിയേറ്ററില്‍ തീപിടിത്തം. അഞ്ചുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായിട്ടുണ്ട്. നാലു പുരുഷന്‍മാരും ഒരു സ്ത്രിയുമാണ് മരിച്ചത്.

ഷോപ്പിംഗ് മാളിലെ തിയേറ്ററിനുള്ളിലാണു തീപിടിത്തമുണ്ടായത്. പ്രാദേശികസമയം രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ലിമ പൊലീസ് മേധാവി ഹ്യൂഗോ ബെഗാസോ അറിയിച്ചു.

നാളെ മുതല്‍ ആരംഭിക്കുന്ന ഏഷ്യപസഫിക് വ്യാപാര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ലോക നേതാക്കള്‍ക്ക് താമസം ഒരുക്കിയിരുന്ന ഹോട്ടലിന് സമീപമാണ് തീപിടിത്തം ഉണ്ടായത്.

അമേരിക്ക, ജപ്പാന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തും.

അതേസമയം തീപിടുത്തം സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചില്ല.

എന്നാല്‍ അഗ്‌നിബാധ ഒറ്റപ്പെട്ട സംഭവമാണെന്നും, ഏഷ്യപസഫിക് വ്യാപാര ഉച്ചകോടിയ്ക്ക് യാതൊരു സുരക്ഷാഭീഷണിയുമില്ലെന്നും പെറു ആഭ്യന്തരമന്ത്രി കാര്‍ലോസ് ബസോംബ്രിയോ വ്യക്തമാക്കി.

Top