പെറുവില്‍ ഭൂചലനം;7.1 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല

Earthquake

ലിമ: പെറുവില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പെറുവില്‍ ഉണ്ടായത്. പെറു – ബ്രസീല്‍ അതിര്‍ത്തി പ്രദേശത്തായിരുന്നു അതിശക്തമായ ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ പെറുവിന്റെ തെക്ക്കിഴക്കന്‍ മേഖലയായ പ്യൂര്‍ട്ടോ മാല്‍ഡൊണാഡോയിലായിരുന്നു സംഭവം നടന്നത്. അവിടെ നിന്ന് 379 മൈല്‍ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Top