ഇന്ധന വില വര്‍ധിച്ചു; ഡീസല്‍ വില വീണ്ടും ഏഴുപത് കടന്നു

petrole

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് ഏഴുപത് രൂപയും കടന്ന് കുതിക്കുകയാണ്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 2.27 രൂപയും ഡീസലിന് 3.08 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.95 രൂപയും ഡീസലിന് 70.06 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 72.66 രൂപയാണ്. ഡീസലിന് 68.73 രൂപയുമാണ് വില.

Top