പെര്‍ത്ത് ടെസ്റ്റ്; ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ഇന്ത്യ ഓസിസ് പോരാട്ടത്തില്‍ കളി നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ലീഡ് 245 ആയി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍. 8 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് ആയി.

നേരത്തെ നഥാന്‍ ലിയോണിന്റെ സ്പിന്നിന് മുന്നില്‍ കറങ്ങിവീണ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 283 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ ഓസീസ് 43 റണ്‍സ് ലീഡ് നേടി. നേരത്തെ കോലി ടെസ്റ്റില്‍ 25ാം സെഞ്ചുറിയും ഓസ്‌ട്രേലിയയില്‍ ആറാം സെഞ്ചുറിയും കുറിച്ചു.

257 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സും അടിച്ച കോലി കമ്മിന്‍സിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ഹാന്‍ഡ്‌സ്‌കോമ്പിന് ക്യാച്ച് നല്‍കി. സ്റ്റാര്‍ക്കും, ലിയോണുമാണ് ക്രീസില്‍. ഷമി 5 വിക്കറ്റ് നേടി.

Top