മൊബൈല്‍ വാലറ്റ് കമ്പനികള്‍ മാര്‍ച്ചോടെ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

mobile

ബെംഗളുരു: മൊബൈല്‍ വാലറ്റ് കമ്പനികള്‍ 2019 മാര്‍ച്ചോടെ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെതുടര്‍ന്നാണിത്.2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്.

പക്ഷേ മിക്കവാറും കമ്പനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല.എങ്കിലും 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ നിലയ്ക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്മെന്റ് കമ്പനിയുടെ സീനിയര്‍ എക്സിക്യുട്ടീവ് പറയുന്നു. സ്വകാര്യ കമ്പനികള്‍ നടത്തുന്ന ഇ-കെവൈസി വഴിയുള്ള വെരിഫിക്കേഷനാണ് നിയന്ത്രണം കൊണ്ടുവന്നത്.

Top