വായ്പ ലഭിക്കാന്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍; പുതിയ നടപടിയുമായി ധനകാര്യമന്ത്രാലയം

passportt

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പലരും രാജ്യം വിടുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ധനകാര്യമന്ത്രാലയം. വലിയ തുക വായ്പ ലഭിക്കുന്നതിനായി ഇനിമുതല്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍കൂടി നല്‍കേണ്ടിവരും.

50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരില്‍നിന്ന് പാസ്‌പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ശേഖരിക്കണമെന്ന് പൊതുമേഖല ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാനാണ് ധകാര്യമന്ത്രാലയത്തിന്റെ തീരുമാനം.

അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്റലിജന്റ്‌സ് ഏജന്‍സികള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്നതാണ് പുതിയ നടപടിയെന്നാണ് വിലയിരുത്തല്‍. അക്കൗണ്ടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിവരം ഉടനെതന്നെ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറാന്‍ സാധിക്കുന്ന രീതിയിലാണ് ബാങ്കുകള്‍ വിവരങ്ങള്‍ ശേഖരിച്ച് വെയ്ക്കുക.

സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിടുന്നവര്‍ക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്ലില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തുമെന്നാണ് വിവരം. പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ നാടുവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയത്തിന്റെ നടപടി.

Top