യുവതിക്ക് സമ്മാനം ലഭിച്ചെന്ന് കാണിച്ച് പണം തട്ടി; കൊല്‍ക്കത്ത സ്വദേശി അറസ്റ്റില്‍

ചെങ്ങന്നൂര്‍: ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയപ്പോള്‍ സമ്മാനാര്‍ഹ ആയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ കബളിപ്പിച്ച ബംഗാള്‍ സ്വദേശി പിടിയില്‍. കൊല്‍ക്കത്ത സോത്പൂര്‍ സ്വദേശി ബിപ്ലബ് ഘോഷിനെയാണ്(21) യുവതിയുടെ പക്കല്‍ നിന്ന് പണം തട്ടിയതിന് ചെങ്ങന്നൂര്‍ പൊലീസ് സംഘം കൊല്‍ക്കത്തയില്‍ വച്ച് അറസ്റ്റ് ചെയ്തത്.

ഇലഞ്ഞിമേല്‍ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. അതേസമയം പിടിയിലായ പ്രതിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ എന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ വേണ്ട സൈബര്‍ വൈദഗ്ധ്യം ഇല്ലെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. ബിപ്ലബിന്റെ വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ടും ഉപയോഗപ്പെടുത്തി ഇയാള്‍ കൂടി ഉള്‍പ്പെട്ട വന്‍ സംഘമാണ് തട്ടിപ്പിനു പിന്നില്‍ എന്ന് സംശയിക്കുന്നുണ്ട്.

Top